Sunday, January 24, 2010

കേവലമൊരു സിം കാര്‍ഡ്

നിനക്ക് ഞാനൊരു സിം കാര്‍ഡ് മാത്രമായിരുന്നു
സൌഹൃദം പ്രണയം എന്ന കമ്പോളപ്പേരുകളില്‍
നീ അവ മാറ്റിമാറ്റിയിട്ട് നിര്‍വ്വചിച്ചു.

ഒരു കശാപ്പുകാരന്റെ കത്തിയാലെന്ന പോല്‍
നിന്റെ ചെയ്തികളെന്നെ കീറിമുറിക്കുന്നു.
ഹൃദയം ഒരിക്കലും അണയാത്തൊരു കനലടുപ്പ്.
നിന്റെ വാക്കുകളവയെ ഊതിക്കത്തിക്കുമ്പോള്‍

അനന്ത കാലം നീറി നീറി, ഒടുവില്‍
ചാരമായ് തീരുന്നതിന്‌ മുന്‍പ് ചോദിക്കട്ടെ...

വാക്കുകളെ വെറുതെ ഉപേക്ഷിക്കാതെ
നിന്റെ ശ്വാസനിശ്വാസങ്ങള്‍ കേട്ട്
നിശബ്ദം, വെറുതെ നിന്നോട്ടെ ഞാന്‍...
കേവലമൊരു ഫോണ്‍ കോള്‍ പോല്‍
ക്ഷണികമാം ഈ ജീവിതം മുഴുവന്‍...?

26 comments:

Unknown said...

eee puliyaneda kumaraaaaaaaaa

Unknown said...

എവിടുന്ന് അടിച്ചെടുത്തു?

ശ്രീ said...

ഇങ്ങനേം ഒന്ന് തുടങ്ങിയോ?

Ashly said...

കുമാരൻ ഇപ്പം കുമാരൻ ആശാൻ ആണ് അല്ലെ.....സൂക്ഷിചൊ.....

പിന്നെ, എന്തൂട്ടാ ഈ വെർഡ് വെരിഫികെഷൻ??

SAJAN S said...

വാക്കുകളെ വെറുതെ ഉപേക്ഷിക്കാതെ
നിന്റെ ശ്വാസ നിശ്വാസങ്ങള് കേട്ട്
നിശബ്ദം, വെറുതെ നിന്നോട്ടെ ഞാന്..
കേവലമൊരു ഫോണ് കോള് പോല്‍
ക്ഷണികമാം ഈ ജീവിതം മുഴുവന്?



കുമാരാ...........
അഭിനന്ദനങ്ങള്‍.....തുടരുക............:)

ഗോപാൽ കൃഷ്ണ said...

അനാദികാലം[ തെറ്റ്. അനന്തമാവാം] നീറി നീറി ഒടുവില്‍
ഒരു ചാരമായ് തീരുന്നതിന്‌ മുന്പ് ചോദിക്കട്ടെ..
ഇത്രയ്ക്കേ ഉള്ളൊ ആള്.

Jenshia said...

പുതിയ ബ്ലോഗ്‌...ഉം...സൃഷ്ടികള്‍ പോരട്ടെ

Kamal Kassim said...

Nannnaaaayittundu Thudaruka... ABHINANDHANANGAL.

വിനുവേട്ടന്‍ said...

കവിതയിലും കൈ വച്ചു അല്ലേ? ... എല്ലാവിധ ഭാവുകങ്ങളും...

ഒരു നുറുങ്ങ് said...

കുമാരാ,ട്രാക്ക് മാറ്റം”ക്ഷ”പിടിച്ചു!
പഞ്ചായത്ത് റോഡീന്ന് ഹൈവേയില് കയറിയപോലെ!
അഭിനന്ദിക്കുന്നു.

ഭായി said...

കുമാര കേളികള്‍ എന്ന് തലക്കെട്ട് കൊടുക്കാമായിരുന്നു
:-)))
നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകളും!

Unknown said...

കുമാരാ,
അഭിനന്ദനങ്ങള്‍.....

mary lilly said...

അനില്‍, നിനക്കും പ്രണയ നൈരാശ്യമാണോ?

Unknown said...

last lines are so gud.

പാറുക്കുട്ടി said...

It's a real fact kumareta............................

ലടുകുട്ടന്‍ said...

കഥ വിട്ടു കവിതയിലെക്കായോ ??
എന്തായാലും കലക്കന്‍ , അഭിനന്ദനങള്‍ .....!

smitha adharsh said...

അത് ശരി,ഇങ്ങനേം ഒന്ന് തുടങ്ങ്യോ?

Umesh Pilicode said...

kollalo mashe !!!!!!!!!!!1

Sapna Anu B.George said...

നല്ല കവിത

അരുണ്‍ കരിമുട്ടം said...

ഇതെപ്പോ??

CHILANKA said...

nalla kavitha...bhavukangal

Jishad Cronic said...

GOOOOOOOOOOOOOOOOOOD

കുസുമം ആര്‍ പുന്നപ്ര said...

dear kumaran
i think u r a story teller also by
the comments. iam a new blogger but writings old.there is some story also. but no time to upload these all. what is ur story -blog address? thank u forvisiting my blog. ur kavitha is good

Anonymous said...

നന്നായിട്ടുണ്ട് മാഷെ .
ചെറുതെങ്കിലും മനോഹരം

ഭാനു കളരിക്കല്‍ said...

nannayirikkunnu

jain said...

kumarante kathakal ithuvare vayichilla. kavithayanu vayichath. kavithakalude vishayam azhameriyathanenkilum gadyamenno padyamenno paranavatha tharam kavithakalanu kooduthal. chila prayoganglil alpam sradhikunnath nallathanu ennoru yhonnal